Advertisement

കൊവിഡ് മൂലം വരുമാനം നിലച്ചു; ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ യുവാവ്

September 2, 2020
Google News 3 minutes Read

കൊവിഡ് നിയന്ത്രണങ്ങൾ മൂലം വരുമാനം നിലച്ചതോടെ വയനാട് മീനങ്ങാടി മലക്കാട് സ്വദേശി സ്റ്റെജിയുടെ ജീവിതം പൂർണമായി വഴിമുട്ടിയിരിക്കുകയാണ്. ഇരുവൃക്കകളും തകരാറിലായ ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനും ബുദ്ധിമുട്ടുകയാണ് ഓട്ടോ ഡ്രൈവറായ ഈ യുവാവ്.

ഓട്ടോ ഡ്രൈവറായ സ്റ്റെജിയും ഭാര്യ സുനിജയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് ആശങ്കയുടെ നാളുകളാണിത്. വർഷങ്ങളായി ഭാര്യ വൃക്കസംബന്ധമായ രോഗങ്ങളിലകപ്പെട്ട് ചികിത്സ തുടരുമ്പോഴും ഓട്ടോ ഓടിച്ചും നാട്ടുപണികൾക്ക് പോയുമാണ് സ്റ്റെജി പണം കണ്ടെത്തിയിരുന്നത്. എന്നാലിപ്പോൾ കൊവിഡ് കാലം സർവ പ്രതീക്ഷകളേയും ഇല്ലാതാക്കി. സുനിജയേയുംകൊണ്ട് കോഴിക്കോട് ചെക്കപ്പിന് പോയി വന്നാൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഈ ദിവസങ്ങളിൽ കുടുംബത്തിൽ മറ്റ് വരുമാനമില്ല.

മാസം 12000 രൂപയോളം സുനിജയുടെ മരുന്നിന് മാത്രം ചിലവുവരും. അഞ്ച് വർഷത്തോളം തുടർച്ചയായി മരുന്ന് കഴിക്കണം. പണി പാതി പോലും പൂർത്തിയാകാത്ത വീട്ടിലാണ് താമസം.

ഇത്രയും നാൾ ചികിത്സാവിവരം മറ്റാരെയും അറിയിക്കാതിരുന്ന സ്റ്റെജി തന്റെ അവസ്ഥ അത്രമേൽ മോശമായപ്പോഴാണ് നാട്ടുകാരോട് സഹായമഭ്യർത്ഥിച്ചത്. സുമനസ്സുകൾ തങ്ങളെ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് ഈ കുടുംബം.

Story Highlights – The young man could not find money for his wife’s treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here