ലഡാക്കിൽ ഫിംഗർ നാലിൽ വരെ സമ്പൂർണ നിയന്ത്രണം ഉറപ്പിച്ച് ഇന്ത്യ

ladakh completely take over finger four

അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയ്ക്ക് എതിരെ ശക്തമായ സൈനിക നയതന്ത്ര നിലപാടുകളുമായ് ഇന്ത്യ. ലഡാക്കിൽ സൈനിക സാന്നിധ്യം ശക്തമാക്കാൻ തിരുമാനിച്ച ഇന്ത്യ ഫിംഗർ നാലിൽ വരെ സമ്പൂർണ്ണ നിയന്ത്രണം ഉറപ്പിച്ചു.

പാംഗോംഗ് തടാകത്തിന്റെ എല്ലാ മേഖലയിലും സർവ സജ്ജമായി ഇന്ത്യൻ സേന നില ഉറപ്പിച്ച് കഴിഞ്ഞു. ഫിംഗർ നാലിലെ എല്ലാ ഭാഗത്തും സേനയെ വിന്യസിയ്ക്കുന്ന നടപടി ഇന്നലെ വൈകിട്ടോടെയാണ് പൂർത്തി ആയത്. ചൈനീസ് പ്രകോപനത്തിന് ശക്തമായ മറുപടി നൽകാൻ സർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കങ്ങൾ എല്ലാം നടക്കുന്നത്. ലഡാക്ക് അതിർത്തിയിൽ നിയന്ത്രണരേഖ മറികടന്ന്

ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്. ചുഷൂൽ കുന്നിൻപ്രദേശങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഈ നീക്കമാണ് ിന്ത്യ പരാജയപ്പെടുത്തിയത്.

ലഡാക്ക് അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന നിർണായക പ്രതികരണം ഇതിനിടെ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അതിർത്തിയിൽ ചൈന നീക്കങ്ങൾ പ്രകോപനപരവും കൃത്യമായ , അയൽക്കാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമവും ആണെന്ന് അമേരിക്ക പ്രതികരിച്ചു.

ഷാൻഹായ് ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രിതല ചർച്ചയ്ക്കുള്ള സാഹചര്യവും ഇന്ത്യ തള്ളി. പ്രതിരോധ മന്ത്രി റഷ്യയിലേയ്ക്ക് പോകുമെങ്കിലും ചൈനയുമായുള്ള ചർച്ച അജണ്ടയിൽ ഇല്ലെന്ന് ഇന്ത്യ വിശദീകരിച്ചു.

Story Highlights ladakh completely take over finger four

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top