Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (03-09-2020)

September 3, 2020
Google News 2 minutes Read
todays news headlines september 03

പരിഷ്‌കാരത്തിനൊരുങ്ങി കെഎസ്ആർടിസി; 17 കോടിയുടെ വികസന പ്രവർത്തനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

പരിഷ്‌കാരത്തിനൊരുങ്ങി കെഎസ്ആർടിസി. 17 കോടിയുടെ വികസന പ്രവർത്തനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. എല്ലാ ബസുകൾക്കും ജിപിഎസ് ഘടിപ്പിക്കും. ഇ- ടിക്കറ്റും ഇ- അക്കൗണ്ടിംഗും നടപ്പാക്കും. ഓർഡിനറി ബസ് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തും. പുതിയ പരിഷ്‌കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും ഗതാഗത മന്ത്രി വിശദീകരിച്ചു.

യാക്കോബായ- ഓർത്തഡോക്‌സ് സഭ തർക്കം; സർക്കാർ ഇടപെടുന്നു

യാക്കോബായ- ഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള പള്ളിത്തർക്കത്തിൽ സർക്കാർ ഇടപെടുന്നു. പ്രശ്‌നപരിഹാരത്തിന് ഇരുവിഭാഗത്തെയും ഈമാസം 10ന് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു. ചർച്ചയിൽ പങ്കെടുക്കുമെന്ന് യാക്കോബായ സഭയും സഭാ സമിതികൾ ചേർന്ന് തീരുമാനിക്കുമെന്ന് ഓർത്തഡോക്‌സ് സഭയും വ്യക്തമാക്കി.

ബംഗളൂരു ലഹരിമരുന്നു കേസ്: പ്രതി അനൂപിന്റെ മലയാള സിനിമ ബന്ധങ്ങൾ അന്വേഷിക്കും

ബംഗളൂരു ലഹരിമരുന്നു കേസ് അന്വേഷണത്തിന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കൊച്ചി യൂണിറ്റും. പ്രതി മുഹമ്മദ് അനൂപിന്റെ മലയാള സിനിമ ബന്ധങ്ങൾ അന്വേഷിക്കും. സിനിമാ മേഖലയിലെ ഇടപാടുകാരെ കുറിച്ചാണ് അന്വേഷിക്കുക.

പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന; ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 83,883 പോസിറ്റീവ് കേസുകളും 1043 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 38,53,407 ആയി.

ചിറ്റാറിലെ റീ പോസ്റ്റുമോർട്ടം നടത്തുന്നത് നെടുങ്കണ്ടം കേസിൽ റീ പോസ്റ്റുമോർട്ടം നടത്തിയ അതേ സംഘം

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീ പോസ്റ്റുമോർട്ടം നടത്തിയ അതേ സംഘം. സിബിഐയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് അതേ മൂവർസംഘത്തെ തന്നെ മത്തായിയുടെ റീപോസ്റ്റുമോർട്ടത്തിനും സർക്കാർ നിയോഗിച്ചത്.

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ. വെരിഫൈഡ് ആയ ഈ അക്കൗണ്ടിൽ 25 ലക്ഷം ആളുകൾ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. വേറെ അക്കൗണ്ടുകളൊന്നും ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി.

Story Highlights todays news headlines september 03

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here