കൊവിഡ് ഭയമില്ലാതെ വാനിൽ രാജ്യം ചുറ്റാൻ ചേട്ടനും അനിയനും

കൊവിഡിനെ പേടിക്കാതെ രാജ്യം ചുറ്റാനിറങ്ങുകയാണ് കണ്ണൂരിലെ രണ്ട് സഹോദരങ്ങൾ. ഒരു വാനിനെ വീടാക്കി മാറ്റിയാണ് എബിനും ലിബിനും യാത്ര തുടങ്ങിയത്. യാത്രകളെ സ്‌നേഹിക്കുന്നവർക്ക് കൊവിഡ് കാലത്തെ ഒരു മികച്ച മാതൃക കൂടിയാണ് ‘വാൻ ലൈഫ് ട്രാവൽ’.
യാത്രയും താമസവും ഭക്ഷണവുമെല്ലാം വാനിൽ തന്നെയാണ്. മറ്റുള്ളവരുമായി അധികം സമ്പർക്കമില്ല. ചെലവും വളരെ കുറവാണെന്ന് ഇവർ പറയുന്നു. കൊവിഡ് കാലത്ത് വാൻ ലൈഫ് ട്രാവൽ വ്യത്യസ്തമാകുന്നത് ഇങ്ങനെയെല്ലാമാണ്.
Read Also : ചില്ലിക്കാശില്ലാതെ ലിഫ്റ്റ് ‘ചോയ്ച് ചോയ്ച്…’
കണ്ണൂർ കിളിയന്തറ സ്വദേശികളായ എബിനും ലിബിനുമാണ് ഈ സഹോദരന്മാര്‍. ഇവര്‍ വാനിൽ യാത്ര തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. ആഡംബര ഹോട്ടലിലെ ഷെഫ് ജോലി ഉപേക്ഷിച്ചാണ് ഇരുവരും ലോകം ചുറ്റാൻ ഇറങ്ങിയത്. മൂന്ന് വർഷം നീളുന്ന യാത്രയായിരുന്നു ലക്ഷ്യം. ലോക്ക് ഡൗൺ കാരണം പാതിവഴിയിൽ നിലച്ചു. മാസങ്ങൾക്ക് ശേഷം അതിർത്തികൾ തുറന്നതോടെ ഇവർ വീണ്ടും യാത്ര പുറപ്പെടുകയാണ്.
വാഹനത്തിൽ രണ്ട് പേർക്ക് കഴിയാനാവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. സോളാർ പാനലും ഫ്രിഡ്ജും ഫാനുമെല്ലാം പ്രത്യേകം സജ്ജീകരിച്ചു. രണ്ട് പേർക്കും കൂടി ദിവസച്ചെലവ് 350 രൂപയിൽ താഴെ മാത്രം. ഇവർ യാത്രാവിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നുമുണ്ട്. ആദ്യം കർണാടകയിലേക്കാണ് സഞ്ചാരം. പിന്നീട് അവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകും.
Story Highlights – travel, brothers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here