പതിറ്റാണ്ടുകൾ പിന്നിട്ട അനുപമ പ്രണയം… ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ഗിന്നസ് റെക്കോർഡ് ഇക്വഡോർ സ്വദേശികൾക്ക്

79 വർഷങ്ങൾക്ക് മുൻപാണ് വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ജൂലിയോ മോറയും വൽട്രമിന ക്വിന്റ്‌റോസും രഹസ്യമായി വിവാഹിതരായത്. ജീവിതമാരംഭിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇവരുടെ പ്രണയത്തിന് നിത്യ യൗവനമാണ്. ഇതിനിടെ, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ഗിന്നസ് റെക്കോർഡ് ഈ ഇക്വഡോർ സ്വദേശികളെ തേടിയെത്തി.

ഏഴ് വർഷത്തെ സൗഹൃദത്തിനൊടുവിൽ 1941 ഫെബ്രുവരി ഏഴാം തീയതിയാണ് മുപ്പത്തിയൊന്നുകാരനായ ജൂലിയോ, ഇരുപത്തിയഞ്ചുകാരിയായിരുന്ന വൽട്രമിനയെ ജീവിതസഖിയാക്കിയത്. ഇന്ന് ജൂലിയോയ്ക്ക് 110 ഉം വൽട്രമിനയ്ക്ക് 104 മാണ് പ്രായം.

രണ്ടുപേരുടെയും ഒന്നിച്ചുള്ള ജീവിതം പിന്നിട്ടത് 79 വർഷം, 6 മാസം, 26 ദിവസങ്ങൾ… ലോകത്തെ ഏറ്റവും പ്രായം ചെന്ന ദമ്പതികളെന്ന ഗിന്നസ് റെക്കോർഡ് ഇരുവർക്കും സ്വന്തം. കഴിഞ്ഞ വ്യാഴായ്ചയാണ് സാക്ഷ്യപത്രം ഇരുവരും ഏറ്റുവാങ്ങിയത്.

അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ് ജൂലിയോയും വൽട്രമിനയും. അഞ്ച് മക്കളിലായി 11 പേരകുട്ടികൾ, പേരകുട്ടികൾക്ക് 21 കുട്ടികൾ, 9 പേരകുട്ടികളുടെ കുട്ടികളുടെ കുട്ടികൾക്ക് 9 മക്കൾ…

സ്‌നേഹം, പക്വത, പരസ്പര ബഹുമാനം…എട്ടു പതിറ്റാണ്ടുകാലം പരസ്പരമുള്ള പ്രണയം നഷ്ടപ്പെടാതെ ഒരുമിച്ച് ജീവിച്ചതിന്റെ രഹസ്യ ഫോർമുല ഇത് മൂന്നുമാണെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം പുതുതലമുറക്ക് മാതൃകയാവാൻ സാധിച്ചതിന്റെ സന്തോഷവും…

Story Highlights ecuadorians guinnness world record for oldest couple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top