Advertisement

ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിതല ചർച്ച അടുത്ത ആഴ്ച

September 4, 2020
Google News 2 minutes Read
india china ministry of external affairs meeting next week

ഇന്ത്യ ചൈന വിദേശകാര്യമന്ത്രി തല ചർച്ച അടുത്ത ആഴ്ച. അതിർത്തി പ്രശ്‌നം സംഘർഷങ്ങൾ ഇല്ലതാക്കുന്ന വിധത്തിൽ പരിഹരിയ്ക്കുന്ന നിർണ്ണായക തിരുമാനം ഉണ്ടാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശൻകർ അറിയിച്ചു. എന്നാൽ രണ്ടാമതും ചൈന മുന്നോട്ട് വച്ച പ്രതിരോധ മന്ത്രി തല ചർച്ച നിർദ്ധേശം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിർത്തി മേഖലകൾ സന്ദർശിച്ച കരസേന മേധാവി എത് സാഹചര്യവും നേരിടാൻ സേന സുസജ്ജമാണെന്ന് പ്രതികരിച്ചു.

ചുഷൂൽ അടക്കമുള്ള അതിർത്തി മേഖല സന്ദർശിച്ച കരസേനാമേധാവി പ്രകോപനം തടയാൻ സ്വീകരിച്ച നീക്കങ്ങളിൽ ത്യപ്തി പ്രകടിപ്പിച്ചു. മേഖലയിലെ സ്ഥിതി സംഘർഷഭരിതമാണെന്ന് നിരീക്ഷിച്ച അദ്ദേഹം എന്ത് വെല്ലുവിളിയും നേരിടാനും ഇന്ത്യൻ സേനയ്ക്കാകും എന്ന് വിലയിരുത്തി. ലഡാക്കിലെ മുന്നേറ്റ നിരയിലുള്ള സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.

The India Way: Strategies For An Uncertain World എന്ന മുഖവാചകത്തിലുള്ള പുസ്തകത്തിന്റെ ഒൺലൈൻ പ്രകാശന ചടങ്ങിലാണ് ഇന്ത്യ ചൈന ചർച്ച വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത്. സെപ്തമ്പർ 10 ന് ഇരു വിദേശകാര്യമന്ത്രിമരും ഷാൻഹായ് കോർപ്പറേഷൻ ഉച്ചകോടിയുടെ ഇടവേളകളിൽ ചർച്ച നടത്തും. നയതന്ത്ര തലത്തിൽ വിഷയം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ചൈനയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇക്കാര്യം അറിയിച്ച് എസ്.ജയശങ്കർ വ്യക്തമാക്കി. ഇന്ത്യ ചൈന അതിർത്തി പ്രശ്‌നം സംഘർഷങ്ങൾ ഇല്ലതാക്കുന്ന നിർണ്ണായക തിരുമാനം ഉണ്ടാകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ടാങ്കുകൾ അടക്കമുള്ള ആയുധങ്ങൾ ഉൾപ്പടെ വൻ തോതിൽ മേഖലയിലേയ്ക്ക് ചൈന എത്തിച്ചു. പ്രകോപനമോ ആക്രമണമോ ഉണ്ടായാൽ ശക്തമായ പ്രത്യാക്രമണമുണ്ടാകും എന്ന് സേനയും വ്യക്തമാക്കി. ഇതിനായുള്ള അനുമതി അതിർത്തികളിൽ നൽകിയതയാണ് സൂചന. ആണവ യുദ്ധമുണ്ടായാൽ പോലും അതിനെ നേരിടാൻ സൈന്യത്തിന് കഴിയുമെന്നും ബിപിൻ റാവത്ത് പറഞ്ഞു.

Story Highlights india china ministry of external affairs meeting next week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here