പാമ്പും കീരിയും തമ്മിൽ പോര്; പാമ്പിന്റെ രക്ഷക്കെത്തി പന്നിക്കൂട്ടം: വൈറൽ വിഡിയോ

പാമ്പും കീരിയും തമ്മിലുള്ള പോരാട്ടം അത്ര പുതുമയല്ല. പലപ്പോഴും അത്തരം ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, പാമ്പിനെ സഹായിക്കാൻ പന്നിക്കൂട്ടം എത്തിയാലോ? അതൊരു പുതുമയാണ്. അങ്ങനെയൊരു കാഴ്ചയാണ് ഡീഷ ഫോറസ്റ്റ് ഓഫീസറായ സുഷാന്ത നന്ദ ഐഎഫ്എസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരിക്കുന്നത്.
മൂർഖൻ പാമ്പുമായാണ് കീരി പോരടിക്കുന്നത്. പാമ്പിൻ്റെ പത്തിക്ക് തന്നെ കടിച്ച് കീഴ്പ്പെടുത്തിക്കൊണ്ടിരിക്കെ എവിടെ നിന്നോ പന്നിക്കൂട്ടം വരുന്നു. വീണ്ടും മൂർഖനെ ആക്രമിക്കാൻ കീരി ശ്രമിക്കുന്നുണ്ടെങ്കിലും പന്നിക്കൂട്ടത്തിൻ്റെ കൂട്ടായ ആക്രമണത്തിൽ പതറി സ്ഥലം വിടുന്നത് വിഡിയോയിൽ കാണാം.
Read Also : നടുറോഡിൽ ഏറ്റുമുട്ടി കീരിയും മൂർഖൻ പാമ്പും; വീഡിയോ വൈറൽ
പാമ്പും കീരിയും ശത്രുക്കളാണെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. അത് സത്യമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുമുണ്ട്. ആവാസ വ്യവസ്ഥയിൽ സ്വയം നിലനിൽക്കുന്നതിന് പരസ്പരം കൊല്ലുക എന്നതാണ് ഇരു ജീവികളുടെയും ഒരേയൊരു മാർഗം. അതുകൊണ്ട് തന്നെ പാമ്പും കീരിയും തമ്മിലുള്ള ശത്രുത ഇങ്ങനെ നിലനിൽക്കും.
പാമ്പും കീരിയും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ വീഡിയോ പലപ്പോഴും പല സ്ഥലങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ടാവും. മിക്കപ്പോഴും കീരി തന്നെയാവും രക്ഷപ്പെടുക. കീരിക്ക് പാമ്പിനെ തോല്പിക്കാൻ ചില ഉപായങ്ങൾ ഉണ്ട്. പാമ്പ് വിഷത്തോട് കീരി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു. കട്ടിയുള്ള തൊലിയും ചുറുചുറുക്കും ഗ്ലൈക്കോപ്രോട്ടീനും കാരണം കീരിക്ക് വിഷം ഏൽക്കില്ല. അവയുടെ കരുത്തുറ്റ പല്ലുകൾ പാമ്പിനെ വേഗം കീഴ്പ്പെടുത്തുകയും ചെയ്യും.
Story Highlights – Pigs rescue cobra from mongoose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here