കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ഒരുങ്ങി മൂന്ന് എംപിമാർ കൂടി

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ഒരുങ്ങി കേരളത്തിലെ മൂന്ന് കോൺഗ്രസ് എംപിമാർ കൂടി. കെ സുധാകരൻ, കെ മുരളീധരൻ, അടൂർ പ്രകാശ് എന്നിവരാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മൂന്ന് പേരും സംസ്ഥാനത്തേക്ക് മടങ്ങാൻ തീരുമാനിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താത്പര്യമുണ്ടെന്ന് കാണിച്ച് കെ സുധാകരൻ എംപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. മറ്റ് രണ്ട് പേരും ഇതേ കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുക എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. കെ വി തോമസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കേരളത്തിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന എംപിമാർക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. അതേസമയം, കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
Read Also :പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്
കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താൻ പി കെ കുഞ്ഞാലിക്കുട്ടി എം പി തയ്യാറെടുക്കുന്നതിന് പിന്നാലെയാണ് മറ്റ് മൂന്ന് എംപിമാർ കൂടി എത്തുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയിരുന്നു.
Story Highlights – K Sudhakaran, K Muraleedharan, Adoor prakash