അടര്‍ന്നു വീഴുന്നതിന്‍ മുന്‍പ്

..

– അനന്ദു എസ്. അംബിക/കവിത

ബിരുദാനന്തര ബിരുദധാരിയാണ് ലേഖകന്‍.

കരയാതെ തന്നെ കറുത്തു നീ പ്രണയമേ
കരുതാതെ വയ്യ കഴിഞ്ഞു പോയെന്നു…

കരിഞ്ഞ പുഷ്പ്പങ്ങള്‍ക്ക് ചന്തമുണ്ടെന്നും,
രാത്രിക്ക് മാത്രമായി തോന്നലുണ്ടെന്നും,
ചിതയിലൊടുങ്ങാത്ത ചിന്തയുണ്ടെന്നും,
തിരിച്ചെടുക്കാത്തൊരാ ആധാരമുണ്ടെന്നും

ഓര്‍ക്കാതിരിക്കണേ ഇനിയുള്ള രാത്രിയില്‍
ഓര്‍ത്തലും, ഓരത്തന്നകാലതെ നോക്കണേ
ഒരുമിച്ചിരിക്കുവാന്‍ ഓര്‍മ്മപ്പെടുത്താണെ,
ഒട്ടൊന്നു മാറിയാല്‍ ശാഠ്യം പിടിയ്ക്കുന്ന –
പണ്ടത്തെ പൊട്ടിയായി തന്നെ നടിയ്ക്കണേ…

പണ്ടെത്തെ ചന്തം തോന്നാത്ത ചന്ദ്രനെ
പണ്ടെന്ന പോലെ കാണാന്‍ കുതിയ്ക്കാണെ,
മാനത്ത് മഴവില്ല് കാണാതിരുന്നാലും
മലരിനോടെന്നപോല്‍ അനുകമ്പ കാട്ടണേ,
സ്വപ്നങ്ങള്‍ കൊണ്ടൊരു കൊട്ടാരം കെട്ടുമ്പോള്‍
സ്വപ്നം മരിച്ചോനെ പാടെ മറക്കണേ…

കൈവിരല്‍ വല്ലാണ്ട് വിറപൂണ്ടു പോകുന്നു
തഴുകാന്‍ മറന്നവ തരിച്ചു പോകുന്നു
തിരികെ നടക്കാന്‍ തിരക്ക് കൂട്ടുന്നു
കരപോലുമെന്തോ വിറച്ചു പോകുന്നു…

പൂക്കാതിരുന്നെങ്കില്‍, ആശിച്ചു പോകുന്ന
പൂവായി മേലില്‍ കരുതാമിനി
യാത്രയാകു പ്രിയേ പിന്തിരിയാതെ നീ
പിന്‍ വിളിയ്ക്കായൊരു ചിന്ത വേണ്ട..

തിരയുടെ കണ്ണീരു കാണാന്‍ കഴിയാത്ത
കഴുകനായി തീരത്തെ കരുതിയേക്കാം…
കൊത്തിപ്പറിക്കാതിരുന്നില്ലേ ഇത്രനാള്‍
കുത്തിനോവിക്കാതിരുന്നാല്‍ മതി…

Story Highlights adarnnu veezhunnathin munpe, poem

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top