കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിലെ ജലമല്ല : തമിഴ്‌നാട്

കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിലെ ജലമല്ലെന്ന് തമിഴ്‌നാട് സുപ്രിംകോടതിയിൽ. 2018ലെ പ്രളയത്തിൽ 6.65 ഘന അടി ജലം മാത്രമാണ് മുല്ലപ്പെരിയാറിൽ നിന്ന് പെരിയാറിലേക്ക് എത്തിയതെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തമിഴ്‌നാട് ചൂണ്ടിക്കാട്ടി.
ഈ വർഷം മെയ് മാസം വരെ 21 ചെറു ഭൂചലനങ്ങൾ മുല്ലപ്പെരിയാർ മേഖലയിലുണ്ടായി. റിക്ടർ സ്‌കെയിലിൽ 0.08 നും 2.8 നും ഇടയിലുള്ള തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെന്നും തമിഴ്‌നാട് അറിയിച്ചു.
കാലവർഷ സമയത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന പൊതുപ്രവർത്തകനായ റസൽ ജോയിയുടെ ഹർജിയിലാണ് നിലപാട് വ്യക്തമാക്കിയത്.
Story Highlights – mullaperiyar, tamil nadu, supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here