പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നിഷാന്താണ് മരിച്ചത്. റാന്നി പെരുംമ്പുഴയിലുള്ള ക്വാറന്റീൻ സെന്ററിലെ ഫാനിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൂന്നു ദിവസങ്ങൾക്ക് മുൻപാണ് നിഷാന്തിനെ ക്വാറന്റീൻ സെന്ററിലെത്തിച്ചത്. വിദേശത്ത് നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നിഷാന്തിനെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയുടെ സാന്നിധ്യത്തിലാണ് നിഷാന്തിനെ ക്വാറന്റീൻ സെന്ററിൽ എത്തിച്ചത്. ക്വാറന്റീൻ സെന്ററിൽ മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. മദ്യം ലഭിക്കാത്ത വിവരം ഇയാൾ ഭാര്യയെ വിളിച്ചു പറഞ്ഞിരുന്നു.

Story Highlights covid patient hanged quarantain centre in pathanmthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top