തന്ത്രപ്രധാന നീക്കം; ഇന്ത്യ – ചൈന അതിര്‍ത്തിയിലെ മലനിരകള്‍ ഇന്ത്യന്‍ നിയന്ത്രണത്തില്‍

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാന മലനിരകള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലാക്കി. പാംഗോങ് തടാകത്തിന്റെ വടക്കന്‍ മലനിരകളും ഇന്ത്യന്‍ നിയന്ത്രണത്തിലായി. ചൈനയുടെ കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വളരെ തന്ത്രപ്രധാന നീക്കമുണ്ടായതായാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. പാംഗോങ് തടാകത്തിന്റെ വടക്കന്‍ മലനിരകളില്‍ നിന്ന് നോക്കിയാല്‍ ചൈനയുടെ സൈനിക നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. ചൈനീസ് സൈന്യത്തിന്റെ ക്യാമ്പുകളും ഇവിടെനിന്ന് നിരീക്ഷിക്കാനാകും.

Story Highlights India China border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top