ഇന്നത്തെ പ്രധാന വാർത്തകൾ (10-09-2020)

todays news headlines september 10

കണ്ണൂരിൽ നവജാത ശിശു മരിച്ച സംഭവം; ഡോക്ടർക്കും നഴ്‌സിനുമെതിരെ നടപടി

കണ്ണൂരിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കും നഴ്‌സിനുമെതിരെ നടപടി. പാനൂർ സിഎച്ച്‌സിയിലെ ഡോക്ടർക്കും നഴ്‌സിനുമെതിരെയാണ് നടപടി. ഇരുവരേയും സ്ഥലം മാറ്റി. സംഭവം അന്ത്യന്തം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.

സഹായം അഭ്യർത്ഥിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പിന് വീഴ്ചയെന്ന് കുടുംബം

കണ്ണൂർ പാനൂരിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു. മാണിക്കോട്ട് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: റിയ ചക്രവർത്തിയും, സഹോദരനും സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയ ചക്രവർത്തിയും, സഹോദരൻ ഷൊവിക് ചക്രവർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷകൾ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റ് നൽകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റ് നൽകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ മറുപടികൾ പരിശോധിക്കാതേ ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്.

Story Highlights todays news headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top