അലനും താഹയും ജയിൽ മോചിതായി

പന്തീരാങ്കാവ് യുഎപിഎ കേസിൽ കുറ്റാരോപിതരായ അലൻ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങി. പത്തു മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പിന്തുണ നൽകിയ മാധ്യമങ്ങൾക്ക് നന്ദി ഉണ്ടെന്നും അലനും താഹയും പ്രതികരിച്ചു.

കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്.
സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന എൻഐഎ യുടെ ആവശ്യം ഇന്ന് വിചാരണ കോടതി തള്ളിയിരുന്നു.

Story Highlights Pantheerankavu UAPA case, Alan Shuhaib, Thaha fasal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top