ഇന്നത്തെ പ്രധാന വാർത്തകൾ (11-09-2020)

‘കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് വേണ്ട’; സർവകക്ഷിയോഗത്തിൽ ധാരണ
കുട്ടനാട്, ചവട ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ നേതാക്കൾ. ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. യോഗത്തിന്റെ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ മെയ് മാസത്തോടെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നു : ഐസിഎംആർ
കഴിഞ്ഞ മെയ് മാസത്തോടെ ഇന്ത്യയിൽ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നുവെന്ന് ഐസിഎംആർ. സെറോ സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് തയാറാക്കിയിരിക്കുന്നത്.
വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും.
മയക്കു മരുന്ന് കേസ് പ്രതിയുമായി ലക്ഷങ്ങളുടെ ഇടപാട്; ബിനീഷിനെതിരെ കൂടുതൽ അന്വേഷണം
ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ റിയൽ എസ്‌റ്റേറ്റ് ബിസിനസ് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബിസിനസ് സംബന്ധിച്ച രേഖകളും മറ്റ് വിവരങ്ങളും ഹാജരാക്കാൻ ബിനീഷിന് ഇഡി നിർദേശം നൽകി.
ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കുന്നതോടെ കേരളം ഭാഗികമായി സ്തംഭിക്കും. സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകൾ നിർത്തലാക്കുന്നതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിലാകും. റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ ഇന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിനു മുന്നിൽ ധർണ നടത്തും.
ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ധാരണ
ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. ചൈനയുടെ സൈനിക വിന്യാസത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. സ്ഥിതി സങ്കീർണമാക്കുന്ന നടപടികൾ ഇരു രാജ്യങ്ങളും ഒഴിവാക്കും. സേന പിന്മാറ്റം വേഗത്തിലാക്കാനും ധാരണയായിട്ടുണ്ട്.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയും, സഹോദരൻ ഷൊവിക് ചക്രവർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് വിധി. മുംബൈ പ്രത്യേക സെഷൻസ് കോടതിയാണ് വിധി പറയുന്നത്. അതേസമയം, ബോളിവുഡ് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങൾ പണമുണ്ടാക്കുന്നുവെന്ന മൊഴികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.
Story Highlights – todays news headlines September 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here