സെപ്റ്റംബര്‍ അവസാനത്തോടെ കൊവിഡ് രോഗനിരക്ക് വര്‍ധിക്കും; ബോധവത്കരണ സന്ദേശവുമായി താരങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്നാണ് ആരോഗ്യ വിധഗ്ധര്‍ പറയുന്നത്. ദിവസം 10,000 ത്തിന് അടുത്ത് കൊവിഡ് പോസിറ്റീവ് കേസുകളിലേക്ക് എത്തുന്നതിനുള്ള സാധ്യതയാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ മറികടക്കാന്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ബോധവത്കരണ വിഡിയോ ഒരുക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പൃഥ്വിരാജ്, ടൊവിനോ, ജയസൂര്യ അടക്കമുള്ളവരാണ് ബോധവത്കരണ വീഡിയോയിലുള്ളത്. കൊവിഡ് ബ്രിഗേഡില്‍ പങ്കുചേരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യവും വിഡിയോയില്‍ വ്യക്തമാക്കുന്നു.
Story Highlights – covid awareness video kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here