എറണാകുളത്ത് 326 പേർക്ക് കൊവിഡ്; കോഴിക്കോട് 399 പേർക്ക് കൊവിഡ്

ernakulam kozhikode covid update

എറണാകുളം ജില്ലയിൽ ഇന്ന് 326 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിനകണക്കിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 304 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്‌. ജില്ലയുടെ എല്ലാ മേഖലകളിലും രോഗവ്യാപനം രൂക്ഷമാണ്. ജില്ലയിലെ 6 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 232 പേർ ഇന്ന് രോഗമുക്തി നേടി.

Read Also : പാലക്കാട് 233 പേർക്ക് കൊവിഡ്; തൃശൂരിൽ 182 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 399 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 358 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 ഉറവിടം അറിയാത്ത കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 17 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് 128 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2509 ആയി.

Story Highlights Ernakulam Kozhikode covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top