യുഎസ് ഓപ്പൺ വനിതാ വിഭാഗത്തിൽ നവോമി ഒസാക്കയ്ക്ക് കിരീടം

naomi osaka

ജപ്പാൻ താരം നവോമി ഒസാക്ക യുഎസ് ഓപ്പൺ ടെന്നീസ് വനിതാ ചാമ്പ്യനായി. ഫൈനലിൽ ബെലറൂസ് താരം വിക്ടോറിയ അസരെങ്കയെയാണ് ഒസാക്ക തോൽപ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിന് ശേഷമാണ് വിജയിയെ പ്രഖ്യാപിച്ചത്.

സ്‌കോർ 1-6, 6-3, 6-3 ആണ്. ഒസാക്കയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടമാണിത്. യുഎസ് ഓപ്പണിൽ താരത്തിന്റെ രണ്ടാം കിരീടനേട്ടവും.

Read Also : കൊറോണ ഭീതി ; വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി

ഇനി യുഎസ് ഓപ്പണിൽ പുരുഷന്മാരുടെ സിംഗിൾസ് ഫൈനലാണ്. ഓസ്ട്രിയൻ താരം ഡൊമിനിക് തീമും ജർമൻ താരം അലക്‌സാണ്ടർ സ്വരേവുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30ന് ആണ് മത്സരം. ആദ്യ ഗ്രാൻസ്ലാം കിരീടമാണ് ഇരുവരുടെയും ലക്ഷ്യം.

Story Highlights -naomi osaka, us open granslam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top