സ്വപ്ന സുരേഷിന് 2018ൽ മന്ത്രി പുത്രൻ വിരുന്നൊരുക്കി; വിശദാംശങ്ങൾ തേടി കേന്ദ്ര ഏജൻസികൾ

minister son gave swapna suresh feast

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മന്ത്രി പുത്രൻ വിരുന്നൊരുക്കിയതായി കണ്ടെത്തൽ. മന്ത്രി പുത്രന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് സ്വപ്‌നയാണ്. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയത്. വിരുന്നിന്റെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ തേടുകയാണ്.

2018ൽ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രി പുത്രന്റെ വിരുന്ന്. മറ്റൊരു സിപിഐഎം നേതാവിന്റെ മകനും വിരുന്നിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രി പുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മന്ത്രി പുത്രനും സ്വപ്നയമൊത്തുളള വിരുന്നിലെ ചിത്രങ്ങൾ കേന്ദ്ര ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾക്കായി അന്വേഷണം ആരംഭിച്ചു.

വിരുന്നിന് പിന്നാലെയാണ് ലൈഫ് മിഷൻ കരാറിൽ മന്ത്രി പുത്രൻ ഇടനിലക്കാരനായതെന്നും സൂചനയുണ്ട്. കേന്ദ്ര ഏജൻസികൾ മന്ത്രി പുത്രനേയും ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Story Highlights – swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top