എം വി ശ്രേയാംസ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി എം വി ശ്രേയാംസ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 3.10 ഓടൊണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. എം.പി. വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് ശ്രേയാംസ് കുമാർ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
ശ്രേയാംസ് കുമാർ ഉൾപ്പെടെ പതിനെട്ട് അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റത്. തെരഞ്ഞെടുക്കപ്പെട്ട ചില എം.പിമാർ കഴിഞ്ഞ മാസം രാജ്യസഭ ചെയർമാന്റെ ചേംബറിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബാക്കിയുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
Story Highlights – MV Shreyams kumar, Rajasabha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News