അനിൽ അക്കര എംഎൽഎയുടെ വടക്കാഞ്ചേരി ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

അനിൽ അക്കര എംഎൽഎയുടെ വടക്കാഞ്ചേരിയിലെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധമാർച്ച്. സ്വപ്ന സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അനില്‍ അക്കര ഇവിടെ എത്തിയിരുന്നു. ഈ വിഷയം ചൂണ്ടി കാണിച്ചാണ് മാര്‍ച്ച്.
അതേസമയം, തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ ആശുപത്രി സന്ദർശിച്ച വിഷയത്തിൽ പ്രതികരണവുമായി അനിൽ അക്കര എംഎൽഎ രംഗത്തെത്തി. ട്വന്റിഫോറിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏഴാം തിയതി വൈകുന്നേരം സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കേസിൽ അട്ടിമറി നടത്താനാണ് ഇത്തരത്തിലൊരു നീക്കമെന്ന് തനിക്ക് തോന്നിയെന്നും ഇത് സംബന്ധിച്ച് താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു എന്നും അനിൽ അക്കര പറഞ്ഞു. അതിന് ശേഷം മെഡിക്കൽ കോളജ് വഴിയാണ് താൻ വീട്ടിൽ പോയത്. പോയ വഴി താൻ തൃശൂർ മെഡിക്കൽ കോളജിൽ പോയി സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞു. എൻഐഎ ഉദ്യോഗസ്ഥർക്ക് താൻ പരാതി നൽകിയിരുന്നുവെന്നും അനിൽ അക്കര പറഞ്ഞു.
ജൂലൈ 8-ാം തിയതി തൃശൂർ മെഡിക്കൽ കോളജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. എട്ടാം തിയതി രാത്രി അടുത്ത ദിവസം മന്ത്രി എ.സി മൊയ്തീൻ അവിടെ എത്തുമെന്ന് പറഞ്ഞ് ഒരു ഫോൺകോൾ വന്നു. എന്തോ രഹസ്യ മീറ്റിംഗാണെന്നാണ് ഫോൺ കോളിൽ പറഞ്ഞത്. അപ്പോൾ തന്നെ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ വിളിച്ച് മന്ത്രി വരുന്ന പരിപാടിക്ക് എംഎൽഎയെ ഒഴിവാക്കുന്നതെങ്ങനെയെന്ന് ചോദിച്ചു.
ഇത് സംബന്ധിച്ച പരാതി ഞാൻ എൻഐഎക്കും, ഇ.ഡിക്കും, സിബിഐക്കുമെല്ലാം പരാതി നൽകിയിട്ടുണ്ടെന്നും എംൽഎ പറഞ്ഞു.
Story Highlights – dyfi march against anil akkara MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here