സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ച് അഞ്ചാം ക്ലാസുകാരൻ

കാസർഗോഡ് നീലേശ്വരത്ത് സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ചിരിക്കുകയാണ് ഒരു അഞ്ചാം ക്ലാസുകാരൻ. സ്വന്തം ഇൻക്യുബേറ്ററിൽ ആറ് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുകയും ചെയ്തു ഈ മിടുക്കൻ.

ഇത് കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറത്തെ അഹമ്മദ് ഇഹ്‌സാൻ. അഞ്ചാം ക്ലാസിലാണ് പഠനമെങ്കിലും കൗതുകങ്ങൾ തേടുന്ന മനസാണ് ഇഹ്‌സാന്റേത്. കൊവിഡ് കാരണം ക്ലാസ് മുറിയിലെ പഠനം നിലച്ചപ്പോൾ വീട്ടിൽ പരീക്ഷണശാലയൊരുക്കി. സ്വന്തമായി ഒരു ഇൻക്യുബേറ്റർ നിർമിച്ചു. കാർഡ് ബോർഡ് പെട്ടിയും തെർമോക്കോളും ബൾബും ഉപയോഗിച്ച് തള്ളക്കോഴിയില്ലാതെ മുട്ട വിരിയിക്കാമെന്ന് ഈ കൊച്ചു മിടുക്കൻ നേരിട്ടറിഞ്ഞു. പെട്ടിക്കുള്ളിൽ വിരിഞ്ഞ ആറ് കോഴിക്കുഞ്ഞുങ്ങളിൽ ഒന്ന് കഴിഞ്ഞ ദിവസം ചത്തുപോയി. ആറ് ദിവസം മാത്രം പ്രായമായ അഞ്ച് കുഞ്ഞുങ്ങളും ഇഹ്‌സാന്റെ പരിചരണത്തിൽ ഇന്ന് പൂർണ ആരോഗ്യവാന്മാരാണ്.

ആദ്യ പരീക്ഷണം വിജയിച്ചതോടെ തന്റെ ഇൻക്യുബേറ്ററിൽ കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള ശ്രമത്തിലാണ് അഹമ്മദ് ഇഹ്‌സാൻ.

Story Highlights Fifth grader builds his own incubator

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top