സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുന്നതായി കണക്കുകൾ

കൊവിഡ് രോഗവ്യാപനം വർധിക്കുമ്പോഴും ജാഗ്രതയിൽ വൻവീഴ്ച. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിനു 61,632 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പലതരത്തിലുള്ള ബോധവൽക്കരണ ശ്രമങ്ങൾ തുടരുമ്പോഴാണ് ഈ വീഴ്ച.

കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഓരോ ദിവസം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനവും ബോധവൽക്കരണവും ശക്തമാക്കിയത്. എന്നാൽ, കൊവിഡ് വ്യാപിക്കുമ്പോഴും ജനങ്ങളുടെ ജാഗ്രതയിൽ വലിയതരത്തിലുള്ള വീഴ്ചയുണ്ടാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാസ്‌ക് ധരിക്കാത്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അറിയിച്ചിരുന്നു.

ഓരോ ദിവസവും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുന്നതായി പൊലീസിന്റെ കണക്കുകൾ തെളിയിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 61,632 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓരോ ദിവസവും ശരാശരി ആറായിരം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 27,663 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പൊലീസ് നടപടി ശക്തമാക്കുമ്പോഴും അടുത്ത ദിവസവും മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ കുറവില്ല. ഇന്നലെ 5901 പേർക്കെതിരെയാണ് കേസ്. തിങ്കളാഴ്ച 5068 പേർക്കെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

Story Highlights It is estimated that there is a huge increase in the number of people leaving the state without wearing a mask

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top