Advertisement

നെറ്റിപ്പട്ടം നിർമിച്ച് താരമായി അമ്പലപ്പുഴ സ്വദേശിനി

September 16, 2020
Google News 2 minutes Read

നെറ്റിപ്പട്ടം നിർമിച്ച് താരമായി അമ്പലപ്പുഴ സ്വദേശിനി കീർത്തി അരുൺ. യൂട്യൂബ് വിഡിയോകൾ കണ്ട് നെറ്റിപ്പട്ട നിർമാണം പഠിച്ച കീർത്തി, മിനിയേച്ചറാണ് നിർമിച്ചു തുടങ്ങിയത്. ഇപ്പോൾ വിദേശത്ത് നിന്നുൾപ്പെടെ നിരവധി ഓർഡർ കീർത്തിയിക്ക് ലഭിക്കുന്നുണ്ട്.

‘ഒരിക്കൽ തൃശൂരിന് പോയപ്പോൾ അലങ്കാര നെറ്റിപട്ടത്തിനു വിലചോദിച്ചു. വിലകെട്ടതോടെ സ്വന്തമാക്കാനുള്ള മോഹം ഉപേക്ഷിച്ചു. പക്ഷേ അവർക്ക് നിർമിക്കാം എങ്കിൽ എന്തുകൊണ്ട് തനിക്ക് നിർമിച്ചുകൂടാ എന്ന ചിന്ത ഉടലെടുത്തു. അങ്ങനെ കീർത്തി നെറ്റിപ്പട്ട നിർമാണ മേഖലയിലേക്ക് എത്തി’ കീർത്തി പറയുന്നു. യൂട്യൂബ് നോക്കിയായിരുന്നു പഠനം. ക്ഷേത്രങ്ങളിലെ നെട്ടിപ്പട്ടങ്ങളുടെ മിനിയേച്ചറുകളാണ് കീർത്തി നിർമിക്കുന്നത്.

2 മുതൽ 5 മീറ്റർ നീളമുള്ള നെറ്റിപട്ടങ്ങളാണ് നിർമിക്കുന്നത്. 3000 മുതൽ 7500 രൂപവരെയാണ് വില. വിദേശത്ത് നിന്നും ഉൾപ്പടെ ഓർഡറുകൾ ലഭിക്കുന്നുണ്ട്. ഭർത്താവ് അരുണും കീർത്തിയ്ക്ക് സഹായമായി ഉണ്ട്. ഇപ്പോൾ ഉള്ളതിലും വലിയ നെറ്റിപട്ടങ്ങൾ നിർമിക്കാനാണ് കീർത്തിയുടെ അടുത്ത ശ്രമം.

Story Highlights nettipattam, keerthi arun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here