സ്വർണ കള്ളക്കടത്ത് കേസ്; കൂടുതൽ ആളുകളെ എൻഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്യും

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. അതേസമയം, എൻഐഎ കസ്റ്റഡിയിലുള്ള സന്ദീപ് നായരടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

പ്രതികളിൽ നിന്നും സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. ഇന്നലെ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡയറക്ടർ കസ്റ്റംസ് കമ്മീഷണറുമായി കൂടിയാലോചന നടത്തിയിരുന്നു.

Story Highlights Gold smuggling case; Enforcement will also question more people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top