ഇന്നത്തെ പ്രധാന വാർത്തകൾ (19-09-2020)

todays news headlines september 19

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതി തള്ളി

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സർവകലാശാല മുൻ വി.സി, രജിസ്ട്രാർ, അഞ്ച് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

കേരളത്തിലെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ

കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്.

സർക്കാരിനെതിരെ കസ്റ്റംസ് കേസ്

സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ്. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസ്. പിടിഐയും ദേശീയ മാധ്യമങ്ങളുമാണ് വാർത്ത പുറത്തുവിട്ടത്.

‘ന്യോൾ’ ചുഴലിക്കാറ്റ്: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാകും. ഒപ്പം ന്യോൾ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് നാളത്തോടെ ന്യൂനമർദം രൂപപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. തിങ്കളാഴ്ച്ച വരെ എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Highlights todays news headlines September 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top