Advertisement

ജനപ്രതിനിധികളുടെ വിദേശയാത്ര ചട്ടലംഘനം; സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വിദേശകാര്യമന്ത്രാലയം

September 19, 2020
Google News 3 minutes Read

ജനപ്രതിനിധികളുടെ വിദേശയാത്ര ചട്ടലംഘനത്തിൽ സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വിദേശകാര്യമന്ത്രാലയം. ഇത് സംബന്ധിച്ച രേഖകൾ എൻഐഎയ്ക്ക് വിദേശകാര്യമന്ത്രാലയം കൈമാറി. സ്പീക്കറെ ഇക്കാര്യം രേഖമൂലം അറിയിച്ചിരുന്നു എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ സുപ്രധാനമാകുന്നതാകും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുടെ വിദേശയാത്രാ ചട്ടലംഘനം തുടർകഥയാണെന്ന് വിശദീകരിക്കവേയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. നിയമസഭാ സമാജികരായ നിരവധി പേർ പ്രാഥമികമായി നൽകേണ്ട പൊളിറ്റിക്കൽ ക്ലിയറൻസ് പോലും തേടാതെ ആണ് യാത്ര നടത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ രേഖാമൂലമായ മുന്നറിയിപ്പ് സ്പീക്കർക്ക് നൽകിയിരുന്നതായും മന്ത്രാലയം എൻഐഎയെ അറിയിച്ചു. ഇത് സംബന്ധിച്ച് നിയമസഭാ സ്പീക്കർക്ക് നൽകിയ കത്തും കത്തിന്മേൽ സ്പീക്കറുടെ ഓഫീസ് പുറത്തിയ സർക്കുലറും അടക്കമാണ് കൈമാറിയത്.

2018 ൽ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയതിന് ശേഷവും നിരവധി അംഗങ്ങൾ ചട്ടലം ഘനം നടത്തി. ഒന്നിലധികം എംഎൽഎമാരാണ് കോഫേപോസ ചുമത്തപ്പെട്ടവരുടെ ആദിത്വം സ്വീകരിച്ചത്. സംസ്ഥാനത്തെ ജനപ്രതിനിധികളുടെ വിദേശയാത്രാ ചട്ടലംഘനം അനുബന്ധമായി പരിശോധിക്കുന്ന സാഹചര്യത്തിലാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ നടപടി. വിദേശകാര്യമന്ത്രാലയം നൽകിയ വിവരം സ്വർണ്ണക്കടത്ത് കേസിൽ നിർണായകമാകും എന്ന് എൻഐഎ വൃത്തങ്ങൾ വിവരിക്കുന്നു. ഇത്തരത്തിൽ വിദേശയാത്രാ ചട്ട ലംഘനം നടത്തിയ എംഎൽഎമാരോട് നടത്തിയ യാത്രായുടെ വിശദവിവരം എൻഐഎ ഉടൻ ആവശ്യപ്പെടും.

Story Highlights Violation of the foreign travel rules of the people’s representatives; The State Department said it had issued a warning to the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here