‘സർക്കാറിനെതിരായ ആരോപണങ്ങൾക്ക് ജനാധിപത്യ രീതിയിൽ മറുപടി പറയുകയാണ് വേണ്ടത്’; പികെ കുഞ്ഞാലിക്കുട്ടി

സർക്കാറിനെതിരായ ആരോപണങ്ങൾക്ക് ജനാധിപത്യ രീതിയിൽ മറുപടി പറയുകയാണ് വേണ്ടതെന്ന് പികെ കുഞ്ഞാലിക്കുട്ടി. സർക്കാറിന്റെ സമീപനത്തിൽ മതേതര കേരളത്തിന് ദുഖമുണ്ട്.
വിശുദ്ധ ഗ്രന്ഥമാണെങ്കിലും ഈന്തപ്പഴമാണെങ്കിലും നേരായികൊണ്ടുവന്നാൽ കുഴപ്പമില്ല. വിവാദ വ്യക്തികൾ ഇതിൽ ഇടപെട്ടതാണ് പ്രശ്‌നം. വിശുദ്ധ ഗ്രന്ഥത്തെ അഴിമതിയ്ക്ക് മറപിടിയ്ക്കാൻ പടച്ചട്ടയാക്കുന്ന രീതി ഇടത് പക്ഷം അവസാനിപ്പിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വളരെ ഗൗരവമുള്ള ഒരുപാട് ആരോപണങ്ങളാണ് സർക്കാർ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഗ്രസ്ഥമാണെങ്കിലും അനാഥാലയങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഈന്തപ്പഴമാണെങ്കിലും നേരിട്ട് കൊണ്ട് വരുന്നതിന് എന്താണ് തടസമെന്നും കുഞ്ഞാലിക്കുട്ടി ആരാഞ്ഞു.

Story Highlights ‘Allegations against the government need to be answered democratically’; PK Kunhalikutty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top