പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനം

pathmanabha swami temple

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനമായി. ചരിത്രത്തിലാദ്യമായി പത്മതീർത്ഥ കുളത്തിൽ വച്ച് നടന്ന ആറാട്ടോടുകൂടിയാണ് പൈങ്കുനി ഉത്സവത്തിന് സമാപനമായത്. ഏപ്രിൽ മാസത്തിൽ നടക്കേണ്ടിയിരുന്ന പൈങ്കുനി ഉത്സവം കൊവിഡിനെ തുടർന്ന് മാറ്റിവെച്ചിരുന്നു.

Read Also : ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ പത്മനാഭസ്വാമി ക്ഷേത്ര ഉപദേശക സമിതി ചെയര്‍മാന്‍

കഴിഞ്ഞ പത്ത് ദിവസമായി നടന്നുവന്നിരുന്ന ഉത്സവത്തിന് ആണ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പത്മതീർത്ഥ കുളത്തിലെ ആറാട്ടോടുകൂടി സമാപനമായത്. മുൻവർഷങ്ങളിൽ ശംഖുമുഖത്ത് വച്ച് നടത്തിയിരുന്ന ആറാട്ടാണ് കൊവിഡിനെ തുടർന്ന് ചരിത്രത്തിലാദ്യമായി പത്മതീർത്ഥ കുളത്തിലേക്ക് മാറ്റിയത്.

വൈകിട്ട് ആറരയോടെ കിഴക്കേനടയിലൂടെയായിരുന്നു ആറാട്ട് എഴുന്നള്ളിപ്പ്. നവരാത്രി മണ്ഡപത്തിന് എതിർവശത്തുള്ള കടവിൽ ശ്രീപത്മനാഭസ്വാമിക്കും നരസിംഹമൂർത്തിക്കും, തിരുവമ്പാടി ശ്രീകൃഷ്ണനും ആറാട്ട് നടന്നു. തുടർന്ന് കൂടിയാറാട്ടിന് എത്തിയ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ പത്മതീർത്ഥക്കുളത്തിന്റെ കിഴക്ക് ഭാഗത്ത് എത്തിച്ച് ആറാട്ട് നടത്തി. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഭക്തർക്ക് പ്രവേശനം അനുവദിക്കാതെയായിരുന്നു ചടങ്ങുകൾ.

Story Highlights sreepathmanabhaswami temple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top