Advertisement

തൃശൂരിൽ 478 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 501 പേർക്ക് കൊവിഡ്

September 23, 2020
Google News 1 minute Read
Thrissur Alappuzha Covid update

തൃശൂർ ജില്ലയിൽ ഇന്ന് 478 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 476 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യപ്രവർത്തകരും രോഗബാധിതരുടെ പട്ടികയിലുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ള 64 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്.

Read Also : തിരുവനന്തപുരത്ത് 852 പേർക്ക് കൊവിഡ്; 640 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 501 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17 പേർ വിദേശത്തുനിന്നും 32 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 77 12 പേർ രോഗം മുക്തരായി. ആകെ 3,190 പേർ ചികിത്സയിലുണ്ട്.

Story Highlights Thrissur Alappuzha Covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here