കേരള പൊലീസിന്റെ സുരക്ഷ തത്കാലം ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ

k surendran SABARIMALA

തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ലെന്നും കേരള പൊലീസിന്റെ സുരക്ഷ തത്കാലം ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ. നേരത്തെയും പൊലീസ് സുരക്ഷ സുരേന്ദ്രൻ നിരസിച്ചിരുന്നു. സ്വർണക്കടത്ത് ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അടക്കം കേരളത്തിൽ വലിയ രീതിയിൽ എത്തിയത് ബിജെപിയുടെ ഇടപെടലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടർന്നാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Read Also : അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകനും മകൾക്കും പങ്ക്; ആരോപണവുമായി കെ സുരേന്ദ്രൻ

അതേസമയം സുരേന്ദ്രന് പൊലീസ് സുരക്ഷ നൽകണമെന്ന് സംസ്ഥാന ഇന്റലിജൻസ് നിർദേശം നൽകി. എക്‌സ് കാറ്റഗറി സുരക്ഷ നൽകണമെന്നാണ് നിർദേശം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്.

നിലവിലെ സാഹചര്യത്തിൽ സുരക്ഷ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 22നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സുരക്ഷ നൽകിയ ശേഷം ഇന്റലിജൻസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights k surendran, security threat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top