സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: മുഖ്യമന്ത്രി

രോഗികളുടെ എണ്ണം വര്‍ധിച്ചതിനു ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ഉയരാതെ നോക്കിയാല്‍ മാത്രമേ, മരണങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കൂ. രോഗം കൂടുന്ന സ്ഥിതി വിശേഷമുള്ളതിനാല്‍ അതിനെ നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ശക്തമാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കുറഞ്ഞ ദിവസത്തിനിടയില്‍ വലിയതോതിലുള്ള വര്‍ധനയാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ വ്യാപനം തടഞ്ഞു നിര്‍ത്തുക വളരെ പ്രധാനമാണ്. വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടല്‍ നേരത്തെതന്നെ നമ്മള്‍ തീരുമാനിച്ചതാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയതും ഇത് നടപ്പാക്കാന്‍ തടസമായിട്ടുണ്ട്. പ്രധാന പങ്ക് വഹിക്കുന്ന പൊലീസിന് ക്രമസമാധാന പാലനത്തിന് ഇറങ്ങേണ്ടി വന്നു. ഇതാണ് അടിസ്ഥാനപരമായി ഒരു തടസമായി വന്നത്. ഇനി കാത്തുനില്‍ക്കാന്‍ സമയമില്ല. കര്‍ശന നടപടികളിലേക്ക് നീങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid deaths in kerala increasing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top