വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 ഇരുപത് പേരും മാത്രമേ പങ്കെടുക്കാവൂ: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കല്യാണത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഇരുപത് പേരും എന്ന നിലയില്‍ നമ്പര്‍ നിശ്ചയിച്ച് നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണം. ഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇടപെടല്‍ ഉണ്ടാവണം. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് ഓഫീസര്‍ റാങ്ക് ഉള്ളവര്‍ക്ക് പഞ്ചായത്തുകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഇത്തരം കാര്യങ്ങളുടെ ചുമതല നല്‍കും . അവര്‍ക്ക് തത്കാലം ചില അധികാരങ്ങള്‍ കൊടുക്കേണ്ടിവരും. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാനും ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights kerala tightening covid restrictions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top