Advertisement

ലൈഫ് മിഷൻ; വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന; ‌ഫ്‌ളാറ്റ് നിർമാണം നിർത്തിവച്ച് യൂണിടാക്

September 28, 2020
Google News 1 minute Read
cbi life mission

ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിൽ എടുത്തു.

Read Also : ലൈഫ് മിഷൻ ക്രമക്കേടിൽ അന്വേഷണം മൂന്ന് ഉദ്യോഗസ്ഥരിലേക്ക്

രണ്ട് മണിക്കൂറോളം ആണ് പരിശോധന നടത്തിയത്. രണ്ട് ദിവസം മുമ്പ് വിജിലൻസും ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നു. ലൈഫ്മിഷന് നഗരസഭ നൽകിയ പെർമിറ്റ്, യൂണി ടാക്കിനായി കെഎസ്ഇബിയിൽ രണ്ട് ലക്ഷം രൂപ നഗരസഭയടച്ച രേഖകൾ എന്നിവ പിടിച്ചെടുത്തു. നഗരസഭാ അധികൃതരിൽ നിന്നും നിർണായക വിവരങ്ങൾ ശേഖരിച്ചു.

അതേസമയം ഫ്‌ളാറ്റ് പണി നിർത്തിവയ്ക്കുന്നതായി യൂണിടാക് ലൈഫ് മിഷന് കത്ത് നൽകി. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിർമാണം നിർത്തിവെച്ചത്. 350 തൊഴിലാളികളാണ് പണിക്കുണ്ടായിരുന്നത്. തൊഴിലാളികളും ഇക്കാര്യം സ്ഥിരീകരിച്ചു.

Story Highlights life mission, flat, cbi probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here