വിഗ്രഹ നിർമാണശാലയിൽ മോഷണം; രണ്ട് കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു

idol stolen chengannur

ചെങ്ങന്നൂരിലെ വിഗ്രഹ നിർമാണശാല ആക്രമിച്ച് രണ്ട് കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പ വിഗ്രഹം ആണ് കവർന്നത്.

Read Also : ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍

ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയ ശേഷം വിഗ്രഹം കൊണ്ടുപോയി എന്ന് ഉടമകൾ പറഞ്ഞു. നേരത്തെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തൊഴിൽ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന സംശയം പൊലീസിനുണ്ട്.

Story Highlights idol stolen, chengannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top