ഹവാല- കള്ളപ്പണമിടപാടുകളിൽ അന്വേഷണം; സ്‌പെഷൽ ബ്രാഞ്ചിന് ചിത്രങ്ങളുടെ ലിസ്റ്റ് കൈമാറി നിർമാതാക്കളുടെ സംഘടന

film roll

സ്‌പെഷൽ ബ്രാഞ്ചിന് 2019-2020 കാലഘട്ടത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ വിവരങ്ങൾ കൈമാറി നിർമാതാക്കളുടെ സംഘടന. സിനിമ മേഖലയിലെ ഹവാല- കള്ള പണമിടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷൽ ബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കുന്നത്.

Read Also : സിനിമ നിർമാണ ചെലവ് പകുതിയായി ചുരുക്കും; അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ ചിത്രീകരണം ആരംഭിക്കാനാകില്ല: നിർമാതാക്കളുടെ സംഘടന

2019-2020ൽ പുറത്തിറങ്ങിയ 40 ചിത്രങ്ങളുടെ വിവരങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്‌പെഷൽ ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. നിർമാണച്ചെലവ് അടക്കമുള്ള വിവരങ്ങളാണ് നൽകിയിട്ടുണ്ട്. സിനിമകളുടെ സമ്പൂർണ വിവരങ്ങൾ തേടി സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് നിർമാതാക്കളുടെ സംഘടനക്ക് നേരത്തെ കത്തയച്ചിരുന്നു.

തിരുവനന്തപുരം സ്വർണക്കള്ള കടത്ത് കേസിലെ പ്രതിയായ ഫൈസൽ ഫരീദടക്കമുള്ളവർ സിനിമാ മേഖലയിൽ ഹവാല പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് എൻഐഎ അടക്കമുള്ള ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ എൻഐഎ അന്വേഷണം നടത്തുകയാണ്. ഇതിനിടയിലാണ് സ്‌പെഷൽ ബ്രാഞ്ചും ഇക്കാര്യം പരിശോധിക്കുന്നത്.

Story Highlights hawala money laundering case, special branch, producers association

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top