പാറശാല എംഎൽഎ സി കെ ഹരീന്ദ്രന് കൊവിഡ്

ck harindran

തിരുവനന്തപുരം പാറശാല എംഎൽഎ സി കെ ഹരീന്ദ്രന് കൊവിഡ്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്‍റിജന്‍ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനയുണ്ടാകുന്നതിന് ഇടയിലാണ് ജനപ്രതിനിധികൾക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read Also : പിഎസ്‌സി ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ; പ്രതിഷേധിച്ച് യുവജനസംഘടനകൾ

കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിനും കൊവിഡ് ബാധിച്ചിരുന്നു. കൂടാതെ പേരാവൂർ എംഎൽഎ സണ്ണി ജോസഫ്, ബാലുശേരി എംഎൽഎ പുരുഷൻ കടലുണ്ടി, അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ എന്നിവർക്കും രോഗബാധ സ്ഥിരീകരിച്ചു.

നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, വി എസ് സുനിൽ കുമാർ, ഇ പി ജയരാജന്‍ എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതിൽ തോമസ് ഐസക്കും ഇ പി ജയരാജനും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു.

Story Highlights ck harindran, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top