കാരാട്ട് ഫൈസലിനെ വിട്ടയച്ചു

karatt faisal arrest not today

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റ് ഇപ്പോൾ വേണ്ടെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് വിട്ടയച്ചത്.

നേരത്തെ കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനായിരുന്നു നീക്കം. സ്വർണ കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലായിരുന്നു നീക്കം.

കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസിൽ നിർണായകമായത്. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ കാരാട്ട് ഫൈസലാണ്. സ്വർണക്കടത്തിന് കാരാട്ട് ഫൈസൽ നൽകിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ രാഷ്ട്രീയ നേതാക്കള ചോദ്യം ചെയാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Story Highlights karatt faisal arrest not today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top