ഇന്നത്തെ പ്രധാന വാർത്തകൾ (02-10-2020)

todays news headlines October 02

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം: മൂന്ന് പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പുഴുവരിച്ചതിൽ നടപടി. മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഡോക്ടറെയും നഴ്‌സുമാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. നോഡൽ ഓഫിസർ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന, രജനി എന്നിവർക്കെതിരെയാണ് നടപടി.

‘പാലാരിവട്ടം മേൽപാല നിർമാണം മെയ് മാസത്തോടെ പൂർത്തിയാകും’; മന്ത്രി ജി. സുധാകരൻ

പാലാരിവട്ടം മേൽപാല നിർമാണം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി ജി. സുധാകരൻ. പാലം പൊളിക്കൽ വേഗത്തിൽ പുരോഗമിക്കുകയാണ്. പാലത്തിന്റെ നിർമാണ ചെലവ് കരാറുകാരിൽ നിന്ന് ഈടാക്കുമെന്നും കേസ് കോടതിയിൽ നടക്കുന്നതിനാൽ കോടതി നടപടി ക്രമങ്ങൾ കൂടി പരിഗണിച്ചാവും നഷ്ടപരിഹാരം ഈടാക്കുകയെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.

ചെന്നിത്തലക്ക് നൽകിയത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഐഫോൺ; ഫോൺ ബില്ലുകളുടെ പകർപ്പ് ട്വന്റിഫോറിന്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയത് ഒരു ലക്ഷത്തിലധികം വിലയുള്ള ഐഫോൺ. ആറ് ഫോണുകളാണ് കൊച്ചി ലുലു മാളിൽ നിന്ന് വാങ്ങിയത്. ഇതിൽ അഞ്ചെണ്ണം സ്വപ്ന സുരേഷിനു നൽകി. ഇതിൽ, 256 ജിബിയുടെ ഐഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്നാണ് സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്വർണക്കടത്ത് : കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും. 12 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുക.
സ്വർണ കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന് 151-ാം ജന്മവാർഷികം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151ാം ജന്മവാർഷികം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൻ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്.

ബിഹാറിൽ സിപിഐഎമ്മിനെയും സിപിഐയെയും ഒപ്പം നിർത്താൻ ആർജെഡി

ബിഹാറിൽ സിപിഐഎമ്മിനെയും സിപിഐയെയും ഒപ്പം നിർത്താൻ ആർജെഡി. രണ്ട് ഇടത് പാർട്ടികൾക്കുമായി 10 സീറ്റ് നൽകാമെന്നാണ് വാഗ്ദാനം.

Story Highlights todays news headlines October 02

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top