കൊവിഡ് മുക്തനായ ജാർഖണ്ഡ് മന്ത്രി അന്തരിച്ചു

haji hussain ansari

ജാർഖണ്ഡ് ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് മന്ത്രി ഹാജി ഹുസൈൻ അൻസാരി (73) അന്തരിച്ചു. കൊവിഡ് മുക്തനായ ശേഷമാണ് മരണം. കൊവിഡ് മുക്തനായ അൻസാരി പിന്നീട് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read Also : അഭിനേത്രി ശാരദാ നായർ അന്തരിച്ചു

ജെഎംഎ പാർട്ടി നേതാവാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പാർട്ടി വക്താവ് വ്യക്തമാക്കി. ഇദ്ദേഹം നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നെന്ന് കുടുംബം പറഞ്ഞു.

രണ്ട് തവണ മന്ത്രിയായിട്ടുണ്ട്. മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഇദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 1995, 2000, 2009, 2019 എന്നീ വർഷങ്ങളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1947ലാണ് ജനനം.

Story Highlights haji hussain ansari, covid, jharghand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top