Advertisement

ഹാത്‌റാസ് സംഭവത്തിലെ കുറ്റാരോപിതരുടെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

October 4, 2020
Google News 2 minutes Read
hathras gang rape

ഹാത്‌റാസ് സംഭവത്തിലെ കുറ്റാരോപിതരുടെ തലവെട്ടുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. നിസാം മാലിക്ക് എന്ന ബുലന്ദ്ഷറിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് അറസ്റ്റിലായത്.

Read Also : ഹത്‌റാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

കുറ്റാരോപിതരായ വ്യക്തികളുടെ തല വെട്ടിക്കൊണ്ടു വരുന്നവർക്ക് ഒരു കോടിരൂപ പ്രതിഫലം നൽകുമെന്നായിരുന്നു നിസാം മാലിക്കിന്റെ പ്രഖ്യാപനം. സംഭവത്തിൽ കേസെടുത്ത പൊലീസ് പിന്നീട് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണുണ്ടായത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്‌റാസിലേക്ക് പോകുന്നതിനിടെയുണ്ടായ സംഘർഷത്തിൽ നിസാം മാലിക്കിനും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ കുറ്റാരോപിതരായ വ്യക്തികളുടെ തലവെട്ടിക്കൊണ്ടവരുന്നവർക്ക് നിസാം മാലിക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

Story Highlights hathras gang rape, congress leader arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here