ഇന്നത്തെ പ്രധാന വാർത്തകൾ (04-10-2020)

സംസ്ഥാനത്ത് 8553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് 8553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും: കേന്ദ്ര ആരോഗ്യ മന്ത്രി

അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 25 കോടി ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. 500 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിന്‍ സമാഹരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സണ്‍ഡേ സംവാദില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി.

ഐഫോൺ വിവാദം; നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഐഫോൺ വിവാദത്തിൽ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രമേശ് ചെന്നിത്തല ആലോചിക്കുന്നുണ്ട്.

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം. പാലാരിവട്ടം പാലം പൊളിക്കൽ ജോലികൾ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് പരുക്കേറ്റ ഉദ്യോഗസ്ഥർ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് പരക്കേറ്റ ഉദ്യോഗസ്ഥർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുനിൽ കുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സസ്‌പെൻഷൻ നടപടി; പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറടക്കമുള്ള ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ സംഘടനകളുടെ തീരുമാനം. സസ്‌പെൻഷൻ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ മറ്റ് മെഡിക്കൽ കോളജുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും. രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.

Story Highlights todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top