ഐപിഎലിൽ പരുക്ക് പിടിമുറുക്കുന്നു; ഭുവിയും ഐപിഎലിൽ നിന്ന് പുറത്ത്

Bhuvneshwar Kumar IPL injury

ഡൽഹി ക്യാപിറ്റൽസിൻ്റെ അമിത് മിശ്രക്ക് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓപ്പണിംഗ് ബൗളർ ഭുവനേശ്വർ കുമാർ ഐപിഎൽ പതിമൂന്നാം സീസണിൽ നിന്ന് പുറത്ത്. തുടയിലെ പേശിക്കേറ്റ പരുക്കിനെ തുടർന്നാണ് താരം പുറത്തു പോയത്. ഐപിഎലിനു ശേഷം നടക്കുന്ന ഓസ്ട്രേലിയൻ പര്യടനവും ഭുവിക്ക് നഷ്ടമായേക്കും. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന മത്സരത്തിലാണ് ഭുവിക്ക് പരുക്കേറ്റത്.

Read Also : പരുക്ക്: അമിത് മിശ്ര ഐപിഎലിൽ നിന്ന് പുറത്ത്

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 19ആം ഓവർ എറിയാനെത്തിയ ഭുവനേശ്വർ ഒരു പന്ത് മാത്രമാണ് ആ ഓവറിൽ എറിഞ്ഞത്. 6 മുതൽ 8 ആഴ്ചകൾ വരെ അദ്ദേഹത്തിനു വിശ്രമം വേണ്ടി വരുമെന്ന് ബിസിസിഐ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. നാലു മത്സരങ്ങളിൽ നിന്ന് മൂന്നു വിക്കറ്റുകളാണ് സീസണിൽ ഭുവനേശ്വറിൻ്റെ സമ്പാദ്യം. റൺ നിയന്ത്രിച്ച് പന്തെറിയുന്ന ഭുവനേശ്വറിനെ നഷ്ടപ്പെടുന്നത് സൺറൈസേഴ്സിന് കനത്ത തിരിച്ചടിയാകും. 5 മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ട ഹൈദരാബാദ് പോയിൻ്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.

ഡൽഹി ക്യാപിറ്റൽസിൻ്റെ വെറ്ററൻ സ്പിന്നർ അമിത് മിശ്രയും ഐപിഎലിൽ നിന്ന് പുറത്തായിരുന്നു. വിരലിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടി ആയത്. കഴിഞ്ഞ ദിവസം കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിനിടെ പരുക്കേറ്റ മിശ്ര സീസണിൽ മൂന്ന് മത്സരം കളിച്ച് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതോടെ ഇന്ന് റോയൽ ചലഞ്ചേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് നിരയിൽ അക്സർ പട്ടേൽ ടീമിലിടം നേടി.

Story Highlights Bhuvneshwar Kumar out of IPL with thigh muscle injury

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top