വിഎച്ച്എസ്ഇ വെബിനാറിൽ പോക്‌സോ കേസ് പ്രതി പരിശീലകൻ

pocso case convict takes VHSE webinar

വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകനായി പോക്‌സോ കേസ് പ്രതി. കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിലാണ് പരിശീകനായി പോക്‌സോ കേസ് പ്രതി എത്തിയത്.

രണ്ട് പോക്‌സോ കേസുകളിൽ വിചാരണ നേരിടുന്ന ഡോ. കെ. ഗിരീഷിനെയാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറിൽ പരിശീലകനായി പങ്കെടുപ്പിച്ചത്. കൗൺസിലിങ്ങിനെത്തിയ കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഗിരീഷ്.

അതേസമയം, ഗിരീഷിനെതിരായ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വിഎച്ച്എസ്‌സിയുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Story Highlights pocso case convict takes VHSE webinar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top