അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപും ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ടെലിവിഷൻ സംവാദം റദ്ദാക്കി

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെ ടെലിവിഷൻ സംവാദം റദ്ദാക്കി. വെർച്വൽ സംവാദത്തിന് ഡോണൾഡ് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം വേണ്ടെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും സംവാദ കമ്മീഷനും നിലപാടെടുത്തു. രണ്ടാമത്തെ സംവാദം ഈ മാസം പതിനഞ്ചിന് നടത്താനാണ് തീരുമാനിച്ചിരുന്നത്
ഡോണൾഡ് ട്രംപിന് കൊവിഡ് ഭേദമാകാതെ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രംപിന് കൊവിഡ് ഉണ്ടെന്നാണ് കരുതുന്നതെന്നും സംവാദം നടക്കാൻ പാടില്ലെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.
ട്രംപും ബൈഡനും തമ്മിൽ നടക്കേണ്ട മൂന്ന് സംവാദങ്ങളിൽ ഒന്ന് സെപ്റ്റംബർ 29ന് നടന്നിരുന്നു. ട്രംപിന്റെ ഭരണ വീഴ്ചയ്‌ക്കെതിരെ ബൈഡൻ ആഞ്ഞടിച്ചത് വാർത്തയിൽ ഇടംനേടിയിരുന്നു. അവസാന സംവാദം ഈ മാസം 22നാണ് നിശ്ചയിച്ചിരിക്കുന്നത്.
Story Highlights – American president election, Donald trump, Joe biden
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.