വയനാട്ടിൽ നാടൻ തോക്കും തിരകളുമായി അഞ്ചംഗ നായാട്ട് സംഘം പിടിയിൽ

വയനാട് പുൽപ്പളളിയിൽ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. നാടൻ തോക്കും തിരകളുമായാണ് സംഘത്തെ പിടികൂടിയത്. പുൽപ്പള്ളി റെയ്ഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടാനായത്.

പുൽപ്പള്ളി നീർവാരം മണിക്കോട് നഞ്ചൻമൂല വനത്തിൽ നിന്നാണ് പുലർച്ചെ ഒരു മണിയോടെ 5 പേരടങ്ങുന്ന നായാട്ടു സംഘത്തെ നാടൻ തോക്കും,തിരകളുമായി പിടികൂടിയത്. പുൽപ്പള്ളി റെയ്ഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ബി.പി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് നായാട്ടു സംഘത്തിനായി തിരച്ചിൽ നടത്തിയത്. അഞ്ചുകുന്ന് കല്ലിട്ടാംകുഴിയിൽ വേണുഗോപാൽ (49), പനമരം തെന്നശ്ശേരി സ്വദേശി പി.സി ഷിബി (44), കമ്പളക്കാട് തുന്നൽക്കാട്ടിൽ ടി.കെ ഹാരിസ് (41), കമ്പളക്കാട് കിഴക്കൻ മൂലയിൽ കെ.കെ രാജേഷ് (44), അരിഞ്ചേർമല ഞാറക്കാട്ടിൽ സത്യൻ (44) എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും ഒരു നാടൻ നിറ തോക്കും, 25 തിരകളും വനപാലകർ പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഓമ്നി വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Story Highlights Five-member hunting team arrested in Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top