Advertisement

പന്തല്ല, സഞ്ജുവാണ് ധോണിയുടെ പിൻഗാമി; ലാറയെ തള്ളി കെവിൻ പീറ്റേഴ്സൺ

October 11, 2020
Google News 2 minutes Read
sanju samson rishabh pant

രാജ്യാന്തര ക്രിക്കറ്റിൽ എംഎസ് ധോണിയുടെ പിൻഗാമി മലയാളി താരം സഞ്ജു സാംസൺ ആണെന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ കെവിൻ പീറ്റേഴ്സൺ. ധോണിയുടെ പിൻഗാമിയാവാൻ അർഹതയുള്ളത് ഋഷഭ് പന്തിനാണെന്നും സഞ്ജു അത്ര പോരെന്നും അഭിപ്രായപ്പെട്ട വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയുടെ അഭിപ്രായത്തെ തള്ളിയാണ് പീറ്റേഴ്സണിൻ്റെ പരാമർശം.

Read Also : ‘ഇന്നലെ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ അവനാണോ എന്നോട് മുട്ടാൻ വരുന്നത്’; ഋഷഭ് പന്തിനെ ട്രോളി രോഹിത്: വീഡിയോ

“സഞ്ജുവിലേക്ക് നോക്കുമ്പോൾ വളരെ വ്യത്യസ്തയാണ് എനിക്ക് തോന്നുന്നത്. സമർപ്പണം, നിശ്ചയദാർഡ്യം എന്നിവയിലൂടെ ഈ ഐപിഎൽ സീസണിൽ സഞ്ജു മാറി വന്ന വിധം എന്നെ ആകർഷിച്ചു. പന്തിന് മുകളിൽ സഞ്ജുവിനെ നിർത്തുന്ന ഘടകവും അതാണ്. ഡയറ്റ് ശ്രദ്ധിച്ച്, ഫിറ്റ്‌നസിന് പ്രാധാന്യം നൽകിയാണ് സഞ്ജു വരുന്നത്. അത് സഞ്ജുവിന്റെ സമർപ്പണത്തിന്റെ പ്രതിഫലനമാണ്. ഇന്ത്യക്ക് വേണ്ടി കളിക്കാനായി എന്തും ചെയ്യാൻ തയ്യാറാണെന്ന് സഞ്ജു പറയുന്നു. വീണ്ടും വീണ്ടും റൺസ് കണ്ടെത്തുന്നു. ചില സമയത്ത് പരാജയപ്പെടുന്നുണ്ട്. എന്നാൽ ആ സമർപ്പണമാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്നതിനായി വേണ്ടത്.”- പീറ്റേഴ്സൺ പറയുന്നു.

Read Also : പന്ത് തന്നെ ധോണിയുടെ പിൻഗാമി; സഞ്ജു പോര: ബ്രയാൻ ലാറ

പന്തിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും എങ്കിലും പന്ത് നിരാശപ്പെടുത്തുകയാണ് പതിവെന്നും പീറ്റേഴ്സൺ കുറ്റപ്പെടുത്തുന്നു. അദ്ദേഹം സ്ഥിരതയോടെ പ്രകടനം നടത്തുന്നതായി ഞാൻ കാണുന്നില്ല. രാജ്യാന്തരം മത്സരം കളിക്കണമെങ്കിൽ സ്ഥിരത ഉണ്ടാവണം. മികച്ച രീതിയിൽ മുന്നേറണം. കഴിഞ്ഞ വർഷങ്ങളിൽ കണ്ട അതേ പന്തിനെയാണ് ഞാൻ കാണുന്നത്. കളിക്കുമ്പോാഴെല്ലാം അദ്ദേഹം അസ്ഥിരനായിരുന്നു.

Story Highlights sanju samson is indias next wicket keeper kevin pietersen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here