Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (11/10/2020)

October 11, 2020
Google News 1 minute Read

എം ശിവശങ്കറിനെ ചോദ്യം ചെയ്തത് സ്വർണക്കടത്ത് കേസിലെന്ന് കസ്റ്റംസ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തത് സ്വർണക്കടത്ത് കേസിലെന്ന് കസ്റ്റംസ്. ശനിയാഴ്ചത്തെ ചോദ്യം ചെയ്യൽ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലല്ല. ഡിജിറ്റൽ തെളിവുകൾ, കോൾ റെക്കോർഡുകൾ, ഗൾഫ് യാത്ര എന്നിവ സംബന്ധിച്ച് വിവരം തേടിയതായും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി.

സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിനെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ച

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ച.

സ്വർണക്കടത്ത് കേസ് പ്രതികളെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റും

സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റുന്നത്.

സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്ന് സന്ദീപിന്റെ മൊഴി

സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി സംബന്ധിച്ച് കസ്റ്റംസിന് മൊഴി നൽകി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ. ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്നും സ്വർണക്കടത്തിലൂടെ ലഭിച്ച തുകയാണെന്നും സന്ദീപ് നായർ കസ്റ്റംസിന് മൊഴി നൽകി.

പതിനേഴ് വയസുകാരന് ക്രൂരമർദനം; അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി

തൃശൂർ അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

പാലാ മാണിയുടെ ഭാര്യയെങ്കിൽ എന്റെ ചങ്ക്; സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ

പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. പാലാ മാണിയെ സംബന്ധിച്ച് ഭാര്യയാകും. പക്ഷേ തന്റെ ചങ്കാണ്. ജയിച്ച സീറ്റ് വിട്ടു നൽകാൻ സാധിക്കില്ലെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

ജസ്റ്റിസ് രമണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാ മുഖ്യമന്ത്രി; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

സുപ്രിംകോടതിയിലെ രണ്ടാമനായ ജഡ്ജിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
ജഗൻ മോഹൻ റെഡ്ഡി. ജസ്റ്റിസ് എൻ. വി രമണയ്‌ക്കെതിരായി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
എട്ട് പേജുള്ള കത്തിൽ എൻ.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

പത്തനംതിട്ടയിൽ അഭിഭാഷകർക്കിടയിൽ കൊവിഡ് പടരുന്നു; കോടതികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷൻ

പത്തനംതിട്ടയിൽ കോടതികളുടെ പ്രവർത്തനം ആശങ്കയിൽ. പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷൻ ജില്ലാ കളക്ടർക്ക് കത്ത് നൽകി. അഭിഭാഷകർക്കിടയിൽ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

എറണാകുളം ജില്ലയിൽ നാല് കൊവിഡ് മരണം കൂടി

എറണാകുളം ജില്ലയിൽ നാല് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാൾ (90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പൻ (82), വെണ്ണല സ്വദേശി സതീശൻ (58) എന്നിവരാണ് മരിച്ചത്. നാല് പേരും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Story Highlights News round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here