‘പീഡനക്കേസിലെ പ്രതിക്ക് ഇരയാകുന്നവർ രാഖി കെട്ടി കൊടുക്കണം’; മധ്യപ്രദേശ് ഹൈക്കോടതി നിർദേശത്തിനെതിരെയുള്ള ഹർജിയിൽ അറ്റോർണി ജനറലിന്റെ സഹായം തേടി സുപ്രിംകോടതി

Hathras; Supreme Court

സ്ത്രീ പീഡനക്കേസിലെ പ്രതിക്ക്, ഇരയായ യുവതി രാഖി കെട്ടി കൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി നിർദേശത്തിനെതിരെയുള്ള ഹർജിയിൽ അറ്റോർണി ജനറലിന്റെ സഹായം തേടി സുപ്രിംകോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ, സ്ത്രീപീഡനത്തെ നിസാരവൽക്കരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒൻപത് വനിത അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് നടപടി.

പീഡനക്കേസ് പ്രതികൾക്ക് ഏതൊക്കെ ജാമ്യവ്യവസ്ഥകൾ ആകാമെന്ന് അഭിപ്രായം അറിയിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് അഭ്യർത്ഥിച്ചു.

പീഡനക്കേസ് പ്രതി ഭാര്യക്കൊപ്പം ഇരയുടെ വീട്ടിൽ മധുരപലഹാരവുമായി പോകണമെന്നും, ഇരയോട് രാഖി കെട്ടാൻ അഭ്യർത്ഥിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ. ഇരയെ സംരക്ഷിക്കുമെന്ന് സത്യം ചെയ്യണമെന്നും കൂട്ടിച്ചേർത്തു.

Story Highlights ‘Victims of torture case should tie Rakhi’; The Supreme Court has sought the help of the Attorney General in the petition against the Madhya Pradesh High Court order

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top