Advertisement

എറണാകുളത്ത് ആശങ്കയായി കൊവിഡ് മരണം വർധിക്കുന്നു; ഇന്ന് മാത്രം നാല് മരണം

October 18, 2020
Google News 1 minute Read

എറണാകുളത്ത് ആശങ്കയായി കൊവിഡ് മരണം വർധിക്കുന്നു. ഇന്ന് മാത്രം നാല് മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിരോധ നടപടികൾ ജില്ലാ ഭരണകൂടം ഊർജിതമാക്കി.

Read Also :ഇടുക്കിയിൽ വയോധികനെ അയൽവാസി കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഇടക്കൊച്ചി സ്വദേശിനി ലക്ഷ്മി, തൃപ്പൂണിത്തുറ സ്വദേശി ബേബി, കൊച്ചി സ്വദേശി കർമലി, വടക്കേക്കര സ്വദേശിനി ശ്രീമതി പ്രകാശൻ എന്നിവരാണ് മരിച്ചത്. എല്ലാവരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് മരണം വർധിക്കുന്നത് ജില്ലയിലെ സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്. പ്രതിദിന കൊവിഡ് കേസുകളിലും ഗണ്യമായ വർധനയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെയും ആയിരത്തിലേറെ പേർക്ക് കൊവിഡ് ബാധിച്ചു. കടുങ്ങല്ലൂർ, ചെല്ലാനം, വെങ്ങോല, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഈ മേഖലകളിൽ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വാർഡ് തലത്തിൽ ജനങ്ങൾക്ക് ആരോഗ്യ പ്രവർത്തകർ ബോധവത്കരണം നൽകുന്നുണ്ട്.

Story Highlights Covid 19, Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here